Kerala News

പാണമ്പ്രയിൽ യുവതികളെ മർദിച്ച സംഭവം; പ്രതി മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

മലപ്പുറം പാണമ്പ്രയിൽ യുവതികളെ മർദിച്ച പ്രതി സി എച് ഇബ്‌റാഹീം ഷബീർ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ സിംഗിൾ ബഞ്ച് ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്‌ മുൻപാകെ അപേക്ഷ സമർപ്പിച്ചു.

ഈ മാസം 16 ന് അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ ഷബീർ ക്രൂരമായി മർദിക്കുകയായിരുന്നു. ദേശീയ പാതയിൽ ജനക്കൂട്ടത്തിനിടയിൽ വെച്ച് യുവാവ് അഞ്ച് തവണ പെൺകുട്ടിയുടെ മുഖത്തടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ഷബീറിനെതിരെ കേസെടുക്കുകയും ചെയ്തു.

പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേഗത്തിലെത്തിയ കാർ ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്തതാണ് പെൺകുട്ടികൾ ചോദ്യം ചെയ്തത്. തുടർന്ന് ഇയാൾ പെൺകുട്ടികളെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ തൊട്ടടുത്ത് നിന്നയാളാണ് പകർത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!