Kerala News

സിഐടിയു വിട്ട് സ്വതന്ത്ര യൂണിയനുണ്ടാക്കിയ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം;സി.ഐ.ടി.യുവിന് ബന്ധമില്ലെന്ന് നേതൃത്വം

സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി സജിയുടെ ആത്മഹത്യയിൽ സി.ഐ.ടി.യുവിന് ബന്ധമില്ലെന്ന് വിശദീകരിച്ച് നേതൃത്വം.സംഭവത്തിന് പിന്നിൽ സി.ഐ.ടി.യു പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സജിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അടർത്തിയെടുക്കാൻ ശ്രമം നടന്നിരുന്നു. കഴിഞ്ഞ ആഴ്ച്ച നടന്ന സി.ഐ.ടി.യു യോ​ഗത്തിൽ നിന്ന് സജി ഇറങ്ങിപ്പോയിരുന്നുവെന്നും നേതൃത്വം ആരോപിക്കുന്നു.തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്മഹത്യ ചെയ്തത്. ഏറെക്കാലമായി പീച്ചിയിലെ സി.ഐ.ടി.യു. യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സജി ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ യൂണിയന്‍ വസ്ത്രവും ബഹിഷ്‌കരിച്ചിരുന്നു. സി.ഐ.ടി.യു. ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു.

പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. എന്നാല്‍ ചില തൊഴിലാളികള്‍ പിന്നീട് പാര്‍ട്ടിപക്ഷത്തേക്ക് മാറിയതോടെ സജിയെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!