കുന്ദമംഗലം: ബി ജെ പി കുന്ദമംഗലം നിയോജകമണ്ഡലം പഞ്ചായത്ത് തല മെമ്പർഷിപ് ക്യാമ്പയിൻ യുവമോർച്ച സംസ്ഥാന സമിതി അംഗം ഹരീഷ് പൊറ്റങ്ങാടി കെ വിജേഷിന് ബിജെപി അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം സെക്രട്ടറി ചോലക്കൽ സൂരജ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി വിപിൻ സ്വാഗതം പറഞ്ഞു. ബിജെപി കുന്ദമംഗലം കളരിക്കണ്ടി ഏരിയ പ്രസിഡന്റ് പ്രവീൺജി, ബൂത്ത് സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.