Adventure

കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം

കോടഞ്ചേരി: ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനായെത്തുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കയാക്കിസ്റ്റുകള്‍ക്ക് ഇന്ന് മൂന്ന് മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. ജൂലൈ 26 മുതല്‍ 28 വരെ തുഷാരഗിരിയിലാണ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച്, ജില്ലാ ഹയര്‍സെക്കന്ററി എന്‍.എസ്.എസ്, കെ.എസ്.എം.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവലിന്റെ ഭാഗമായാണ് കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നത്.

കെ.എച്ച്.ആര്‍.എ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സുലൈമാനി സല്‍ക്കാരം, ലിസ്സ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഫ്ളാഷ് മോബ്, എം.എ.എം.ഒ കോളേജ് സൈക്കിള്‍ ക്ലബിന്റെ നേതൃത്വത്തില്‍ മുക്കം മുതല്‍ കോഴിക്കോട് വരെ കയാക്കിംഗ് പ്രമോഷന്‍ റൈഡ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എന്‍.സി.സി കേഡറ്റിന്റെ പരേഡോടു കൂടിയാണ് സ്വീകരണം നല്‍കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Adventure

വൈറ്റ് വാട്ടര്‍ കയാക്കിങിന് തുടക്കം കുറിച്ചു

കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ
Adventure

തുഷാരഗിരിയെ സാഹസിക ടൂറിസം കേന്ദ്രമാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട് : കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ഭൂപ്രകൃതി സാഹസിക ടൂറിസത്തിന്
error: Protected Content !!