കോടഞ്ചേരി: ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനായെത്തുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കയാക്കിസ്റ്റുകള്‍ക്ക് ഇന്ന് മൂന്ന് മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. ജൂലൈ 26 മുതല്‍ 28 വരെ തുഷാരഗിരിയിലാണ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച്, ജില്ലാ ഹയര്‍സെക്കന്ററി എന്‍.എസ്.എസ്, കെ.എസ്.എം.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവലിന്റെ ഭാഗമായാണ് കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നത്.
കെ.എച്ച്.ആര്‍.എ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സുലൈമാനി സല്‍ക്കാരം, ലിസ്സ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഫ്ളാഷ് മോബ്, എം.എ.എം.ഒ കോളേജ് സൈക്കിള്‍ ക്ലബിന്റെ നേതൃത്വത്തില്‍ മുക്കം മുതല്‍ കോഴിക്കോട് വരെ കയാക്കിംഗ് പ്രമോഷന്‍ റൈഡ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എന്‍.സി.സി കേഡറ്റിന്റെ പരേഡോടു കൂടിയാണ് സ്വീകരണം നല്‍കുന്നത്.