Kerala

കയാക്കിങ് ഉത്സവത്തിന് ഇന്ന് കൊടിയേറും

  • 4th August 2023
  • 0 Comments

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. രാവിലെ പത്തിന് പുലിക്കയത്ത് കായി വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. വൈറ്റ് വാട്ടർ മത്സരങ്ങൾക്കായി പുലിക്കയത്ത് ചാലിപ്പുഴയിൽ കയാക്കിങ് ഡൈവിങ് റാമ്പിന്റെ നിർമ്മാണവും പൂർത്തിയായി. പുലിക്കയം പാലം ജംങ്ഷനിലാണ് ഉദ്‌ഘാടന വേദിയായി തയ്യാറാക്കി ഇരിക്കുന്നത്. ആഗസ്റ്റ് 4,5,6 തിയ്യതികളിലാണ് ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി അന്തദേശീയ കയാക്കിങ് മത്സരം നടക്കുക. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ […]

Local News

ഇന്റർനാഷണൽ കയാക്കിങ് മത്സരം-ജില്ലയെ ആവേശത്തിലാഴ്ത്തി സൈക്കിൾ സവാരി

  • 7th August 2022
  • 0 Comments

മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ സൈക്കിൾ സവാരി ജില്ലയെ ആവേശത്തിലാഴ്ത്തി. മാനാഞ്ചിറയില്‍നിന്നും ആരംഭിച്ച സവാരി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു. സവാരിയിൽ 70 പേരടങ്ങുന്ന താരങ്ങൾ പങ്കെടുത്തു. പുലിക്കയത്ത് സൈക്കിൾ സവാരിയെ ലിന്റോ ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൻ ജനാവലിയുടെയും വാദ്യഘോഷ അകമ്പടിയോടും കൂടിയായിരുന്നു സ്വീകരണം. ചടങ്ങിൽ സൈക്ലിങ് നടത്തിയവർക്ക് എംഎൽഎ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കയാക്കിങ് മാതൃക […]

Adventure

തുഷാരഗിരിയെ സാഹസിക ടൂറിസം കേന്ദ്രമാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട് : കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ഭൂപ്രകൃതി സാഹസിക ടൂറിസത്തിന് അനുയോജ്യമാണ് . കോടഞ്ചേരി ചാലിപുഴയില്‍ ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാര മേഖലയില്‍ കാഴ്ചകള്‍ക്കൊപ്പം സാഹസികതയിലും ചെറുപ്പക്കാര്‍ താല്പര്യം കാണിക്കുന്നുണ്ട്. കണ്ടു മറന്ന സ്ഥലത്തിന് പുറമെ കേരളത്തിന്റെ ഉള്‍നാടന്‍ ഭൂപ്രകൃതിയും കാലാവസ്ഥയും സാഹസിക ടൂറിസത്തിനു ഏറെ അനുയോജ്യമാണ്. കേരളത്തില്‍ കോടഞ്ചേരി […]

Entertainment

കയാക്കിങിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് നേട്ടം

കോടഞ്ചേരി: പുലിക്കയത്ത് വെച്ച് നടക്കുന്ന ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് നേട്ടം. പുരുഷ വിഭാഗം പ്രൊ സ്ലാലോമില്‍ ഇന്ത്യയുടെ അമിത് ഥാപ്പ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഇന്ത്യയുടെ ആശിഷ് റാവത്തിനാണ് . റഷ്യയുടെ ഇവാന്‍ കൊസകോവിന് മൂന്നാം സ്ഥാനവും ലഭിച്ചു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും […]

Adventure

വൈറ്റ് വാട്ടര്‍ കയാക്കിങിന് തുടക്കം കുറിച്ചു

കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന പരിപാടിയില്‍ ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളുടെയും […]

Adventure

കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം

കോടഞ്ചേരി: ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനായെത്തുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കയാക്കിസ്റ്റുകള്‍ക്ക് ഇന്ന് മൂന്ന് മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. ജൂലൈ 26 മുതല്‍ 28 വരെ തുഷാരഗിരിയിലാണ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച്, ജില്ലാ ഹയര്‍സെക്കന്ററി എന്‍.എസ്.എസ്, കെ.എസ്.എം.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവലിന്റെ ഭാഗമായാണ് കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നത്. കെ.എച്ച്.ആര്‍.എ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സുലൈമാനി […]

Trending

കയാക്കിംഗ് മത്സരം : ലോഗോ പ്രകാശനം ചെയ്തു

തുഷാരഗിരി : സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് തുഷാരഗിരിയില്‍ സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് -2019 അന്തര്‍ ദേശീയ കയാക്കിംഗ് മത്സരത്തിന്റെ ലോഗോ സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസിന് നല്‍കി പ്രകാശനം ചെയ്തു. ജൂലൈ 26, 27, 28 തീയതികളിലായാണ് മത്സരം. കഴിഞ്ഞ ആറ് തവണയും സംഘടന മികവ് കൊണ്ട് വന്‍ വിജയമായിരുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ ഇക്കൊല്ലം കൂടുതല്‍ വിദേശ താരങ്ങളെ ഉള്‍ക്കൊളളിച്ചയിരിക്കും മത്സരം. […]

error: Protected Content !!