രാജ്യം നേരിടുന്ന കോവിഡ് വാക്സിൻ പ്രതിസന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്.വാക്സിൻ വിതരണത്തിലെ കേന്ദ്രസർക്കാർ സമീപനത്തെ നേരത്തെയും രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ ദീർഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകത്തിന്റെയും വാക്സിൻ നിർമാതാക്കളുടെയും പരിശ്രമത്തെ ദുർബലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം
‘രാജ്യത്തിനാവശ്യം കോവിഡ് വാക്സിനാണ്. അതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്,’ രാഹുല്‍ ട്വീറ്റ് ചെയ്തു. എല്ലാവർക്കും വാക്സിൻ നൽകാൻ തുറന്ന് സംസാരിക്കണമെന്ന ഹാഷ്ടാഗോടുകൂടിയാണ് രാഹുല്‍ ട്വീറ്റ് പങ്കുവെച്ചത്.
രാജ്യത്തിനാവശ്യം കോവിഡ് വാക്സിനാണ് അതിനായി നിങ്ങൾ ശബ്ദമുയർത്തണം;രാഹുൽ ഗാന്ധി

