രാജ്യത്തിനാവശ്യം കോവിഡ്​ വാക്​സിനാണ്​ അതിനായി നിങ്ങൾ ശബ്ദമുയർത്തണം;രാഹുൽ ഗാന്ധി

0
67

രാജ്യം നേരിടുന്ന കോവിഡ്​ വാക്​സിൻ പ്രതിസന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്.വാക്​സിൻ വിതരണത്തിലെ കേന്ദ്രസർക്കാർ സമീപനത്തെ നേരത്തെയും രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സർക്കാറിന്‍റെ ദീർഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകത്തിന്‍റെയും വാക്സിൻ നിർമാതാക്കളുടെയും പരിശ്രമത്തെ ദുർബലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം
‘രാജ്യത്തിനാവശ്യം കോവിഡ്​ വാക്​സിനാണ്​. അതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്,’ രാഹുല്‍ ട്വീറ്റ് ചെയ്തു. എല്ലാവർക്കും വാക്​സിൻ​ നൽകാൻ തുറന്ന്​ സംസാരിക്കണമെന്ന ഹാഷ്ടാഗോടുകൂടിയാണ് രാഹുല്‍ ട്വീറ്റ് പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here