കോഴിക്കോട്: കോഴിക്കോട് ലഹരി വ്യാപാരം വ്യാപകമാവുന്നു. കോഴിക്കോട് ടൗണില്‍ പോലീസിന്റെ ലഹരി മരുന്ന് വേട്ട. ലഹരി വിരുദ്ധ ദിനത്തില്‍ 650ഗ്രാം കഞ്ചാവുമായി കോട്ടയം മൂനിപ്പള്ളി സ്വദേശി രാജേഷ് ചന്ദ്രന് (40)നെ അശോകപുരം ശ്മശാനം റോഡിനു സമീപത്തുനിന്നും നടക്കാവ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അഷറഫ് ടി.കെയുടെ നേതൃത്വത്തില്‍ എസ്ഐ കൈലാസനാഥും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് കെ യുടെ നേര്‍തൃത്വത്തില്‍ ഉള്ള സ്പെഷ്യല്‍ ടീമും ചേര്‍ന്നാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം 650 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. വളരെ മാന്യമായി വേഷം ധരിച്ച് കോഴിക്കോട് സിറ്റിയിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊണ്ടിരുന്ന ഇയാളെ പോലീസ് വളരെ തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.
നഗരത്തില്‍ മയക്കുമരുന്നിനെതിരായ നടപടി വളരെ കര്‍ശനമാക്കിയതിന്റെ ഭാഗമായി സമാനമായ കേസ്സുകളില്‍പ്പെട്ട ആളുകളെ നിരീക്ഷിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ എം വി ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്പെഷ്യല്‍ സ്ക്വാഡ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.പല സ്ഥലത്ത് നിന്നും തെന്നിമാറിപ്പോയ ഇയാളെ കോഴിക്കോട്- അശോകപുരം ശ്മശാനം റോഡിനു സമീപത്തു വെച്ച് പോലീസ് തന്ത്രപൂര്‍വ്വം പിടികൂടിയത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തതില്‍ ഇയാള്‍ തന്നെ നേരിട്ട് തമിഴ്നാട്ടിലും മറ്റും പോയി ഗഞ്ചാവ് കൊണ്ടുവരാറാണ് പതിവ്.
കോഴിക്കോട് എത്തിച്ച ശേഷം വിവിധ തൂക്കത്തിലുള്ള പായ്ക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇങ്ങിനെ എത്തിക്കുന്ന കഞ്ചാവിന് കിലോക്ക് 30000 രൂപ വരെ ഇയാള്‍ ചെറുകിട കച്ചവടക്കാരില്‍ നിന്നും ഈടാക്കാറുണ്ട്. മുന്‍പ് ഇയാള്‍ 2.5 കിലോ കഞ്ചാവുമായി 2016 ല്‍ പാലക്കാട് ചിറ്റൂര്‍ പോലീസ് പിടിച്ചതിനെ തുടര്‍ന്ന് ജയിലില്‍ വാസം അനുഭവിച്ചിട്ടുണ്ട് ഇയാളുടെ കഞ്ചാവിന്റെ സോഴ്സിനെ കുറിച്ചും ഇയാള്‍ എത്തിച്ചു കൊടുക്കുന്ന ചെറുകിട വില്‍പ്പനക്കാരെ കുറിച്ചും മറ്റും കൂടുതല്‍ അന്വേഷിച്ചു വരികയാണ്. പ്രതിയെ പിടികൂടിയ സംഘത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് എഎസ്ഐ ഒ.മോഹന്‍ദാസ്, മുഹമ്മത് ഷാഫി എം, സജി എം.,അഖിലേഷ് കെ,.ഷാലു എം.,പ്രപിന്‍ കെ , എം ജിനേഷ്, സീനിയര്‍ സിപിഒ സജീവന്,ഹാദില്‍ എന്നിവരാണ് ഉണ്ടായിരുന്നത് .