ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂന്നു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. റെയില്‍വെ ആശുപത്രിയിലെത്തിച്ച നാലാമനും വൈകാതെ മരിക്കുകയായിരുന്നു. ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് കയറിയ 65 യാത്രക്കാരുടെ സംഘത്തിലെ നാല് പേരാണ് മരിച്ചത്. ഈ സംഘത്തിലുണ്ടായിരുന്നവര്‍ ഭൂരിഭാഗവും 65 വയസ്സിന് മുകളില്‍ പ്രായമായവരാണ്. ഇവരുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ബുന്ദൂര്‍ പളനിസാമി, ബാല്‍കൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച രണ്ട് ട്രെയിനുകളിലായി ഓരോരുത്തര് ചൂടിനെ തുടര്‍ന്ന് മരിച്ചുവീണ സംഭവമുണ്ടായി. ഝാന്‍സിയില്‍ 48.1 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്.