കോവിഡ് വ്യാപന സാഹചര്യത്തിൽ വ്യാപനം രൂക്ഷമായ കോഴിക്കോട് ഇന്ന് അടിയന്തര മന്ത്രിതല യോഗം. ജില്ലയുടെ ചുമതലയുള്ള ഗതാഗത മന്ത്രി എ.കെ ശശിന്ദ്രനാണ് യോഗം.
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും ഹാർബറുകളിലും ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാനിറ്റൈസർ, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്‌ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്താനും നിർദേശം നൽകി.
ഹാർബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും.
കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും ജില്ലാ ഭരണകൂടം അറിയിച്ചു. രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിളാണ് നിയന്ത്രണം കടുപ്പിക്കുന്നത്.

