തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ സംസ്ഥാനത്ത് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു ഇതിനിടെയാണ് പരിക്ക്.
കണ്ണിന് പരിക്കേറ്റ ഗോപാലകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി.യുവമോര്‍ച്ച മാര്‍ച്ചിനുനേരെ അഞ്ചുതവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്നു തവണ ലാത്തിവീശി, കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.

