രോഗമുക്തി 110
ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു. 110 പേര്‍ രോഗമുക്തി നേടി.
588 പേര്‍ കൂടി നിരീക്ഷണത്തില്‍
ഇന്ന് ജില്ലയിൽ 110 പേർ രോഗമുക്തി നേടി.
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്.
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 49
• ചോറോട് – 10
• നടുവണ്ണൂര്‍ – 8
• ഒളവണ്ണ – 7
• പയ്യോളി – 4
• ചാത്തമംഗലം – 4
• മുക്കം – 3
• ഉണ്ണികുളം – 3
• തലക്കുളത്തൂര്‍ – 3
• തിക്കോടി – 3
• വില്ല്യാപ്പളളി – 2
• താമരശ്ശേരി – 2
• കുരുവട്ടൂര്‍ – 2
• പുതുപ്പാടി – 1
• തിരുവളളൂര്‍ – 1
• കൊയിലാണ്ടി – 1
• കക്കോടി – 1
• ഒഞ്ചിയം – 1
• പെരുവയല്‍ – 1
• തുറയൂര്‍ – 1
• പെരുമണ്ണ – 1
• പേരാമ്പ്ര – 1
• കടലുണ്ടി – 1
ഇന്ന് പുതുതായി വന്ന 588 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15391 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 90557 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 278 പേര്‍ ഉള്‍പ്പെടെ 1874 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 232 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 4200 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 1,85,278 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,83,811 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,78,657 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1467 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 320 പേര്‍ ഉള്‍പ്പെടെ ആകെ 3120 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 577 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2519 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 32613 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

