കുന്ദമംഗലത്ത് ഒരാള്‍ക്കും ചാത്തമംഗലം പഞ്ചായത്തിലെ രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കുന്ദമംഗലം 17ാം വാര്‍ഡിലെ സ്വദേശിക്ക് കോഴിക്കോട് വെച്ച് നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് വെള്ളയില്‍ വെച്ച് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ചാത്തമംഗലം രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കുന്ദമംഗലത്ത് വെച്ച നടത്തിയ ടെസ്റ്റിലാണ്.
കുന്ദമംഗലത്ത് ഇന്ന് 86 പേര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടന്നു. വ്യാപാരികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമായാണ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് റിസള്‍ട്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് വരുക.

