രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ലീഗ് പ്രതിഷേധം അറിയിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും നിലപാട് അറിയിച്ചു.
ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം രാമനെന്ന പേരിന്റെ കാതൽ. രാമൻ എല്ലാവരിലുമുണ്ട്. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്.
ഭഗവാൻ രാമൻെറയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിൻെറ ഭൂമിപൂജ ദേശീയ ഐക്യത്തിൻെറയും സാഹോദര്യത്തിൻെറയും സാംസ്കാരിക കൂടിച്ചേരലിൻെറയും അവസരമാകട്ടെ. എന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെതിരെയാണ് മുസ്ലിം ലീഗ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.