കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി (70) ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം കോഴിക്കോട്ടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും. ആരോഗ്യനില വഷളായ സാഹചര്യത്തിൽ
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ചികില്‍സ നടക്കുന്നതിനിടെ ഇന്നുപുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.

