സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ ഇന്ന് വരുന്ന പുതിയ കണക്കനുസരിച്ച് 40,000 കടന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു 40,160 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 5000 രൂപയായിരുന്നെങ്കിൽ ഇന്നത് ഗ്രാമിന് 20 രൂപ ഉയർന്ന് 5020 രൂപയായി. ഒരു വർഷം കൊണ്ട് 14, 080 രൂപയാണ് സ്വർണ്ണത്തിന് വർധിചിരിക്കുന്നത്.
തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില വർധിച്ചാണ് 40,160 ലെത്തിയിരിക്കുന്നത്.
ഈ വർഷം ജനുവരിയിൽ 30,000 രൂപയായിരുന്ന സ്വർണവിലയാണ് ഏഴു മാസം കൊണ്ട് 40,000 ത്തിൽ എത്തിയത്. ജൂലൈ മാസത്തിൽ ഓരോ ദിവസവും വില കയറി.

