ഒരു കാലഘട്ടത്തിലെ ലോക ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച ജനകീയ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ദിനം. ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല എന്ന് സാരം .മൂന്നര ദശാബ്ദത്തിലേറെക്കാലം ‘പാണക്കാട് തങ്ങള്‍ എന്ന വിശുദ്ധമായ പദവി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നല്ല രീതിയിൽ മുൻപോട്ട് കൊണ്ട് പോയി.
ഏത് പ്രശ്നങ്ങൾക്ക് മുൻപിലും ചെറു പുഞ്ചിരിയോടെ നേരിട്ടിരുന്ന നേതാവായിരുന്നു അദ്ദേഹം
കൊടപ്പനക്കൽ തറവാട്ടിനു മുൻപിൽ ഒരു പ്രശ്നവുമായി എത്തുന്ന ഏതൊരാൾക്കും ആശ്വാസം കണ്ടെത്തി നൽകാൻ ആധുനിക കാലത്തും തങ്ങള്‍ക്ക് കഴിഞ്ഞു.
മുസ്‌ലിംലീഗിന്റെ അധ്യക്ഷന്‍ എന്ന രാഷ്ട്രീയ പദവിയിലിരുന്നപ്പോൾ അത് വലിയൊരു ചരിത്രം തന്നെയായി പാർട്ടിയെ വലിയ രീതിയിൽ മുൻപോട്ട് പോയി. മുസ്ലിം മത വിശ്വാസികൾക്ക് മാത്രമായിരുന്നില്ല കേരളത്തിലെ എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും ആദരണീയനായ നേതാവായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് അദ്ദേഹം തന്റെ സമുദായത്തിന് നല്‍കിയ സംയമനത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദേശീയ ദുരന്തങ്ങളിലൊന്നായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച രാജ്യത്ത് മതങ്ങൾ തമ്മിൽ രക്ത ചൊറിച്ചിലുകളിലേക്ക് വഴിവിട്ടപ്പോൾ. മാനുഷിക മൂല്യം ഉയർത്തി ഒരു സമുദായത്തെ കലാപങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ഇദ്ദേഹം നടത്തിയ പ്രയത്നം വിസമരിക്കാൻ കഴിയാത്തതാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും സൗഹൃദം കെട്ടി പടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയ വ്യക്തിത്വം. ജനകീയ നേതാവ് ഈ നാടിനെ വിട്ട് പിരിഞ്ഞിട്ട് 11 വർഷം. ഈ ഓർമ്മ ദിനത്തിൽ അങ്ങയെ കേരളക്കര ഓർക്കുന്നു. പകരം വെക്കാനില്ലാത്ത ധീര പുരുഷന് മുൻപിൽ പ്രണാമം

