ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നെറ്റ്ഫ്ളിക്സ് സീരീസായ മണി ഹൈസ്റ്റിന്റെ അവസാന സീസണ് പ്രഖ്യാപിച്ചു. പണക്കൊള്ള പ്രമേയമാക്കി ഇറങ്ങിയ സീരീസിന്റെ നാലു സീസണുകള്‍ക്കും വലിയ ആരാധക പിന്തുണയാണ് കിട്ടിയത്. നാലു സീസണുകള്‍ വന്‍ വിജയമായതോടെ അഞ്ചാം സീസണിനുള്ള കാത്തിരിപ്പിലായിരുന്നു മണീ ഹെയ്സ്റ്റ് ആരാധകര്‍. കോവിഡ് പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ ആയതിനാല്‍ വലിയ തരത്തിലുള്ള പ്രചചാരം സീരീസിന് കേരളത്തിലും ലഭിച്ചിരുന്നു.
സീരീസിന്റെ അവസാന സീസണ് ചിത്രീകരണം ഉടന്‍ തന്നെ സ്പെയിനില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡെന്മാര്ക്കിലും പോര്‍ച്ചുഗലിലും ചിത്രീകരണമുണ്ടാകും. അവസാനത്തേതായിരിക്കും ഏറ്റവും മികച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സീരീസിന്റെ അവസാന സീസണിന്റെ പ്രഖ്യാപനം നെറ്റ്ഫ്ളിക്സ് നടത്തിയത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. ഭരണകൂടത്തിനെതിരെ പ്രഫസറും കൂട്ടരും നടത്തുന്ന പണ കൊള്ളകളാണ് സീരീസിന്റെ പ്രമേയം. ആദ്യത്തെ കൊള്ളയാണ് മൂന്ന് സീസണുകളില്‍ പറയുന്നത്.