കോഴിക്കോട്: തൂണേരിയിലെ അവസ്ഥ ഗുരുതരം പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാക്കും തൂണേരിയില്‍ 47 പേരുടെ ആന്റിജന്‍ പരിശോധനാ ഫലവും പോസിറ്റീവായതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു .
കോവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ സമ്പര്‍ക്ക പട്ടികയിൽ നിരവധി പേരുണ്ടാകുമെന്നതാണ് സൂചന ഇത് വലിയ രീതിയിലുള്ള വെല്ലുവിളിയാകും. ആരോഗ്യ പ്രവർത്തകർ കനത്ത ജാഗ്രതയിലാണ്. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ലിസ്റ്റ് അടിയന്തരമായി പിഎച്ച്സി അധികൃതര്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇന്ന് തന്നെ പരിശോധനക്ക് വിധേയമാകണം. പഞ്ചായത്ത് ഓഫീസ് അടച്ചിട്ട് അണുവിമുക്തമാക്കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

