ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസ് നിയമകക്ഷി യോഗം. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ഒരവസരം നൽകി പ്രശ്‌ന പരിഹാരത്തിലെത്താൻ വേണ്ടിയുള്ള നീക്കമാണ് രാജസ്ഥാനത്തിൽ നിലവിൽ കോൺഗ്രസ് നടത്തി കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗം തന്നെയാണ് നിയമകക്ഷി യോഗം
ഇന്ന് രാവിലെ പത്തുമണിക്കാണ് യോഗം. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേ സമയം 16 എം.എല്‍.എമാരുമായി ദല്‍ഹിയില്‍ത്തന്നെ തുടരുകയാണ് സച്ചിന്‍ പൈലറ്റ്. തന്റെ കൂടെ 30 എം എൽ എ മാരുണ്ടെന്ന വാദം അദ്ദേഹം ഉന്നയിക്കുന്നു. അതേ സമയം ഗെലോട്ടിന് ഭൂരിപക്ഷം കുറഞ്ഞെന്നും 106 എം.എല്‍.എമാര്‍ കൂടെയുണ്ട് എന്ന വാദം തെറ്റാണെന്നും പൈലറ്റ് വാദിക്കുന്നു.

