കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ബാംഗ്ലൂരിൽ നിന്നും പിടികൂടിയ ഇവരെ കഴിഞ്ഞ ദിവസം ഉച്ചയോടെ കേരളത്തിലെത്തിച്ച ശേഷം ആലുവ ആശുപത്രിയിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ശേഷം കോടതിയിൽ ഹാജരാക്കി ഇരുപേരെയും എൻ ഐ എ കോടതി റിമാൻഡ് ചെയ്തിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിനായി 10 ദിവസത്തേക്ക് വിട്ടു കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ഇന്ന് കോടതിയെ അറിയിച്ചേക്കും. സ്വപ്നയ്ക്ക് നിയമ നടപടികള്‍ക്കായി അഭിഭാഷകയെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

