കൊച്ചി: തിരുവനന്തപുരം ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന സുരേഷ്. ഒളിവിൽ കഴിയുന്ന ആദ്യ പ്രതികരണമാണിത്. മാറി നിൽക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്ന പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് താന്‍ ഇതില്‍ ഇടപെട്ടതെന്നും സ്വപ്ന കൂട്ടി ചേർത്തു.
ഡിപ്ലോമാറ്റിക് കാര്‍ഗോ താമസിച്ചപ്പോള്‍ ഡിപ്ലോമാറ്റ് വിളിച്ചു. തന്റെ പിന്നിൽ മന്ത്രിമാർ ആരുമില്ലായെന്നും ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കാര്‍ഗോ ക്ലിയറായില്ല. അതൊന്ന് അന്വേഷിക്കണം. എന്നാണ് അദ്ദേഹം പറഞ്ഞത്’ , അത് മാത്രമാണ് അന്വേഷിച്ചത്. തന്നെയും കുടുംബത്തെയും ആത്മഹത്യയിലേക്കാണ് പ്രശ്നം എത്തിച്ചിരിക്കുന്നതെന്ന് സ്വപ്ന പ്രതികരിച്ചു.

