Trending

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുന്നത് വരെ യു ഡി എഫ് സമര രംഗത്തുണ്ടാകും – അഡ്വ.ടി.സിദ്ധീഖ്

കുന്ദമംഗലം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ സംരക്ഷണ കവചമൊരുക്കുന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടുന്നത് വരെ യു ഡി എഫ് ശക്തമായ സമരരംഗത്തുണ്ടാകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ.ടി. സിദ്ധീഖ് പറഞ്ഞു.യു ഡി എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം അന്താരാഷ്ടബന്ധമുള്ള സ്വർണ്ണക്കടത്ത് തേച്ച് മാച്ച് കളയാൻ തുന്നത തലത്തിൽ ശ്രമങ്ങൾ നടക്കുന്നു. സ്വപ്നയേയും സന്ദീപ് നായരെയും കണ്ടെത്താൻ പോലീസ് ഊർജ്ജിത അന്വേഷണം നടത്താത്തത് അര കൊണ്ടാണ്. നയതന്ത്ര പരിരക്ഷയോടെ നടത്തിയ സ്വർണ്ണ കള്ളക്കടത്ത് രാജ്യ സുരക്ഷയ് യുടെ പ്രശ്നമാണെന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ കീഴിലെ വകുപ്പ് ജീവനക്കാരിയും കള്ളക്കടത്തിൽ പങ്കാളികളാകുന്നതും അതീവ ഗൗരവമർഹിക്കുന്നതാണ്. ഒരു കരാർ ജീവനക്കാരിയെന്നു പറയുന്ന സ്വപ്ന സുരേഷ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന സർക്കാർ ചടങ്ങുകളുടെ മുഖ്യ സംഘാടകയായതെങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരള നിയമ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും നാണക്കേടുണ്ടാക്കിയ സ്പീക്കറുടെ കസേര മറിച്ചിട്ട്ത ല്ലിപ്പൊളിച്ച ശ്രീരാമകൃഷ്ണൻ അതേ കസേരയിലിരുന്നു കൊണ്ടാണ് കള്ളക്കടത്ത് നായികയുമായി അവിശുദ്ധ സൗഹൃദം സ്ഥാപിച്ചിരിക്കുന്നത്.ഈ ഗവണ്മെൻറും കൂട്ടാളികളും ചേർന്ന്. സംസ്ഥാനത്തെ കൊള്ളയടിക്കുന്ന മാഫിയാ സംഘങ്ങളായി മാറിയിരിക്കുന്നു. .ഇന്ത്യാ രാജ്യത്ത് മുഖ്യമന്ത്രിമാർക്കും ഓഫീസുകൾക്കുമെതിരെ പല ആരോപണങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും നാളിതുവരെ കള്ളക്കടത്തും രാജ്യദ്രോഹക്കുറ്റവും മറ്റൊരു സംസ്ഥാനത്തും ഉയർന്നിട്ടില്ല. ഇത്തരം സാഹചര്യങ്ങളിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുകയാണ് ഏക പോം വഴിയെന്നുംസിദ്ധിഖ് പറഞ്ഞു ഒ.ഉസ്സയിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽബാബു നെല്ലൂളിഅധ്യക്ഷത വഹിച്ചു മുൻ എംഎൽഎ യു സി രാമൻ, ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, എം പി കേളുക്കുട്ടി, യൂസഫ് പടനിലം, സി.വി. സംജിത്ത്,അരിയിൽ അലവി, ടി.കെ. ഹിതേഷ് കുമാർ പ്രസംഗിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!