Kerala

പ്രളയ ദുരന്ത പ്രതിരോധത്തിന് ‘നമ്മള്‍ നമുക്കായ്’ കര്‍മ്മ പദ്ധതി

പ്രളയ ദുരന്ത പ്രതിരോധത്തിന് ജില്ലാഭരണകൂടം ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘നമ്മള്‍ നമുക്കായി’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു ഓണ്‍ലൈന്‍ സംവിധാനം വഴി വിലയിരുത്തി.

പുനരധിവാസം ഉള്‍പ്പടെയുളള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതിയുടെ ആസൂത്രണരേഖ വേഗത്തില്‍ തയ്യാറാക്കണമെന്ന് കലക്ടര്‍ തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു. ഓരോ പ്രദേശവും വിദഗ്ധ സംഘം സന്ദര്‍ശിച്ച് പ്രളയ, ദുരന്ത സാദ്ധ്യത പ്രദേശങ്ങള്‍ കണ്ടെത്തി നിവാരണ മാര്‍ഗ്ഗങ്ങളും മുന്‍ കരുതല്‍ നടപടികളും ആസൂത്രണം ചെയ്യണം. ദുരന്ത സാദ്ധ്യത കേന്ദ്രങ്ങള്‍, കാലാവസ്ഥ വ്യതിയാനം, മുന്‍ ദുരന്തങ്ങളുടെ വിവരങ്ങള്‍, വിശകലനം, ദുരന്ത പ്രതികരണ പദ്ധതി, ദുരന്ത മുന്നൊരുക്ക ലഘൂകരണ സാമൂഹ്യ ശാക്തീകരണ നടപടികള്‍,കാലാവസ്ഥാനുസൃത ദുരന്തലഘൂകരണ പദ്ധതിയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍, പ്രധാന ഫോണ്‍ നമ്പറുകള്‍, അടിസ്ഥാന വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ദുരന്തനിവാരണ ആസൂത്രണ രേഖ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കണം. ഇവയുടെ നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സിവില്‍ സ്റ്റേഷനില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവര്‍ നേരിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!