Kerala

പ്രളയ ദുരന്ത പ്രതിരോധത്തിന് ‘നമ്മള്‍ നമുക്കായ്’ കര്‍മ്മ പദ്ധതി

പ്രളയ ദുരന്ത പ്രതിരോധത്തിന് ജില്ലാഭരണകൂടം ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘നമ്മള്‍ നമുക്കായി’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു ഓണ്‍ലൈന്‍ സംവിധാനം വഴി വിലയിരുത്തി. പുനരധിവാസം ഉള്‍പ്പടെയുളള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതിയുടെ ആസൂത്രണരേഖ വേഗത്തില്‍ തയ്യാറാക്കണമെന്ന് കലക്ടര്‍ തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു. ഓരോ പ്രദേശവും വിദഗ്ധ സംഘം സന്ദര്‍ശിച്ച് പ്രളയ, ദുരന്ത സാദ്ധ്യത പ്രദേശങ്ങള്‍ കണ്ടെത്തി നിവാരണ മാര്‍ഗ്ഗങ്ങളും മുന്‍ കരുതല്‍ നടപടികളും ആസൂത്രണം ചെയ്യണം. […]

error: Protected Content !!