കുന്ദമംഗലം: ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കുന്ദമംഗലം പി എച്ച് സിയിലെ ഡോക്ടർമാരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുന്ദമംഗലം യൂണിറ്റ് ആദരിച്ചു. പ്രൈമറി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കരീം, ഡോക്ടർ അപർണ കെ എന്നിവരെ യൂത്ത് വിങ് യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ് സിറ്റി ഫാൻസി പൊന്നാട അണിയിച്ചു ആധരിച്ചു.
ചടങ്ങിൽ കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ കെ ജൗഹർ, ജനറൽ സെക്രട്ടറി മുസ്തഫ(സഫീന),വൈസ് പ്രസിഡണ്ട് അബ്ദുൽ നാസർ, സെക്രട്ടറി കെ.പി സജി, ജയപ്രകാശ് എന്നിവരും
ജൂനിയർ ഹെൽത്ത് ഓഫീസർമാരായ സജിത്ത്, രജിത്ത്, സനൽ കുമാർ എന്നിവരും പങ്കെടുത്തു.
പിഎച്ച്സി ലേക്ക് ആവശ്യമായ മാസ്കുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സംഭാവന നൽകി.

