ന്യൂ ഡൽഹി: പ്രതിഷേധങ്ങൾക്കും പ്രയാസങ്ങൾക്കും നടുവിൽ വീണ്ടും ഇന്ധന വില വർധനവ്. തുടർച്ചയായ ഇരുപതാം ദിവസമാണ് രാജ്യത്ത് വില വർധിപ്പിക്കുന്നത്. പുതുതായി പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വ്യാഴാഴ്ച അർധരാത്രി മുതൽ കൂട്ടിയിരിക്കുന്നത്.
ജൂൺ 7 മുതലാണ് വർധനവ് ആരംഭിച്ചത്. നിലവിൽ പെട്രോൾ വിലയിൽ ഉണ്ടായ വർധന 8.88 രൂപയും ഡീസലിൽ 10.22 രൂപയുമാണ്. എണ്ണകമ്പനികളുടെ വില വർധനവിൽ കേന്ദ്ര സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്

