Kerala kerala

ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ നഗരസഭാ കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല. ജാമ്യം തേടിയുള്ള പ്രശോഭിന്റെ അപേക്ഷ ഹൈക്കോടതി നിഷേധിച്ചു. നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രശോഭ്.

വിശദമായ വാദങ്ങള്‍ക്ക് ശേഷമാണ് കോടതി ജാമ്യാപേക്ഷ നിഷേധിച്ചത്. പ്രതി സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ, മുന്‍കൂര്‍ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്.

ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സമൂഹത്തിലെ തന്റെ പദവിയുപയോഗിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ യുവതിയെ പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നുവന്നിരുന്നത്. എസ്.സി എസ്.ടി വകുപ്പുകളും ലൈംഗികപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയാണ് ഇയാള്‍ക്കെതിരായ കേസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!