ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന്മാര്ക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മിനി മീറ്റിങ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ് ടീച്ചര്‍ അധ്യക്ഷയായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബാലാമണി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി കെ സിബി, ബാബു കപ്പുറത്ത്കണ്ടി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര് രത്നേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ രാധാകൃഷ്ണന്, സെക്രട്ടറി വി കെ മുരളി എന്നിവര്‍ സംസാരിച്ചു. ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ സബീന ബീഗം, ജില്ലാ സാമൂഹികനീതി ഓഫീസര്‍ അഞ്ജു മോഹന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ശൈലേഷ്, ദാരിദ്ര്യ ലഘൂകരണം പ്രോജക്ട് ഡയറക്ടര്‍ വി ജസീര്‍, റിട്ട. സീനിയര്‍ സൂപ്രണ്ട് ഡോ. ടി അബ്ദുന്നാസര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന്മാര്ക്ക് ശില്പശാല സംഘടിപ്പിച്ചു

