Kerala

മർകസ് ഐ.ടി.ഐ പ്ലേസ്മെന്റ് ഡ്രൈവ്ആദ്യ ഘട്ടത്തിൽ നൂറു ശതമാനം

കാരന്തൂർ: മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിലെ ആദ്യ ഘട്ടത്തിൽ പങ്കെടുത്ത പങ്കെടുത്ത 40 പേർക്കും തൊഴിൽ ലഭിച്ചു. റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിംഗ്, കംപ്യൂട്ടർ എഞ്ചിനിയറിംഗ് ട്രേഡുകളിലെ വിദ്യാർഥികൾക്കായാണ് കഴിഞ്ഞ ദിവസം കാമ്പസിൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. മറ്റു ട്രേഡുകളിലെ വിദ്യാർഥികൾക്ക് വരും ദിവസങ്ങളിൾ ഇന്റർവ്യൂ നടക്കും.

ഏതാനും വർഷമായി പഠനം പൂർത്തീകരിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും തൊഴിൽ ഉറപ്പുനൽകുന്ന സ്ഥാപനമാണ് മർകസ് ഐടിഐ. ഐടിഐ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സുപ്രീംകൂൾ കാലിക്കറ്റ് ,സ്റ്റാർ എയർ കണ്ടീഷനർ, ക്ലൌഡ് കൂളിംഗ് സൊലൂഷൻസ്, എ.ആർ.എം സ്ട്രോങ് കൂളിംഗ് സൊലൂഷൻ, മിത്ത് എയർകണ്ടീഷനിംഗ്, പോയിന്റ് ബ്ലാങ്ക് സൊല്യൂഷൻ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.

ഐടിഐ വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, മോറൽ ഇൻസ്ട്രക്ടർ അബ്ദുൽ അസീസ് സഖാഫി, പ്ലൈസ്മെന്റ് ഓഫീസർ ഇറാഷ് വി.കെ, ഷമീർ പി.കെ, ഡെയ്നി.പി.ടി, നിയാസ് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: മർകസ് ഐ.ടി.ഐ പ്ലേസ്മെന്റ് ഡ്രൈവ് പ്രിൻസിപ്പൽ എൻ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!