ഓമശ്ശേരി: സ്കൂട്ടർ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കുഞ്ഞുമരക്കാരിന്റെ ഭാര്യ സൗദ(35)യാണ് മരിച്ചത്. കുഞ്ഞുമരക്കാരും സൗദയും ഇന്ന് രാവിലെ ഓമശ്ശേരി അമ്പലക്കണ്ടി – ഇരട്ടക്കുളങ്ങര റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം.
സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൗദയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിസാര പരിക്കുകളോടെ കുഞ്ഞുമരക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മയ്യത്ത് നമസ്കാരം വൈകിട്ട് 4:00 മണി മലയമ്മ മഹല്ല് ജുമാ മസ്ജിദിൽ.
മക്കൾ : മുനവ്വിർ , രജിഹാലി , റബി അഫാത്തിമ , റസാൻ അലി

