നീന ഡി പ്രമോദിന്റെ “ഒരു മുഴുവൻ പെണ്മനസ്സ്,” “ഓക്സിമോറോൺ” എന്നീ രണ്ടു കവിത സമാഹാരങ്ങൾ, “കഥ “ആർട്ട് കഫെയിൽ
കവിയും ആക്റ്റീവിസ്റ്റുമായ കല്പ്റ്റ നാരായണൻ മാഷ് പ്രകാശനം നിർവഹിച്ചു. മുക്കം ഹയർ സെക്കന്ററി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ ഏറ്റുവാങ്ങി.
ചടങ്ങിൽ കഥ ആർട്ട് കഫെ യുടെ സാരഥി ടി ആർ ശ്രീ ഹർഷൻ സ്വാഗതം പറഞ്ഞു. കവി ശ്രീജിഷ് ചെമ്മരൻ അധ്യക്ഷം വഹിച്ചു. എഴുത്തുകാരൻ ഗോവിന്ദനുണ്ണി മുഖ്യാതിഥി ആയിരുന്നു.
മോഹനൻ ചേനോളി പുസ്തകം പരിചയപ്പെടുത്തി. പ്രമോദ്, നീന പ്രമോദ് എന്നിവർ സംസാരിച്ചു. ലിതേഷ് കരുണാകരൻ നന്ദി പറഞ്ഞു.

