സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ട് ചെയ്യുന്ന ആദ്യ വിമാനം ഇന്ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് ആദ്യ വിമാനം നാട്ടിലെത്തുക .സ്പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തിൽ 175 യാത്രക്കാർ നാട്ടിൽ തിരിച്ചെത്തും .
നേരത്തെ ചാർട്ടേഡ് വിമാന സേവനത്തിന്റെ കാര്യത്തിൽ നേരത്തെ നില നിന്നിരുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റം വന്നിട്ടുണ്ട്. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെയും ഇന്ത്യന്‍ എംബസിയുടെയും അനുമതി ഇന്നത്തെ യാത്രയ്ക്ക് ലഭ്യമായതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്ഥഫ അറിയിച്ചു.യാത്രക്കാര്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മുമ്പ് റിയാദ് വിമാനത്താവളത്തിൽ എത്തി ചേരും.

