National

പ്രണയാഭ്യര്‍ഥന നിരസിച്ചു; മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഷ് വിക. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപം അഞ്ചുവര്‍ഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!