National

ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

  • 3rd December 2024
  • 0 Comments

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.ശ്രീനഗറിലെ ഹാര്‍വാന്‍ മലനിരകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഹാര്‍വാന്‍ മലനിരകളില്‍ തിങ്കളാഴ്ച വൈകുന്നേരം വോടിവെപ്പ് ഉണ്ടായതായി വിവരമുണ്ട്. നിലവില്‍ സൈന്യവും പൊലീസും സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക ഇന്റലിജന്‍സ് ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍, എസ്എഫ്സിന്റെ സംയുക്ത പാര്‍ട്ടികള്‍ ദച്ചിഗാം വനത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ കാസോ ആരംഭിച്ചതായാണ് വിവരം.

National

ദുരഭിമാനക്കൊല; അന്യ ജാതിക്കാരനെ വിവാഹം ചെയ്തു; വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി; പിന്നില്‍ സഹോദരന്‍

  • 2nd December 2024
  • 0 Comments

തെലങ്കാന: അന്യ ജാതിക്കാരനെ വിവാഹം ചെയ്തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ് പറയുന്നു. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു. 15 ദിവസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

National

ആനയുടെ ആക്രമണത്തില്‍ പാപ്പാനും ബന്ധുവും കൊല്ലപ്പെട്ടു

  • 19th November 2024
  • 0 Comments

നാഗര്‍കോവില്‍: തമിഴ്‌നാട് തിരുച്ചെന്തൂരില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാനും ബന്ധുവും കൊല്ലപ്പെട്ടു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പിടിയാനയുടെ ആക്രമണത്തില്‍ പാപ്പാന്‍ പളുകല്‍ സ്വദേശി ഉദയകുമാര്‍ (45), ഇദ്ദേഹത്തിന്റെ ബന്ധു ശിശുപാലന്‍ (55) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ആണ് സംഭവം. ക്ഷേത്രത്തിലെ വിലാസ മണ്ഡപത്തില്‍ നിന്നിരുന്ന ദൈവാനൈ എന്ന പിടിയാനയ്ക്ക് ആഹാരം കൊടുക്കുന്നതിനിടയിലാണ് സംഭവം. ആന പ്രകോപിതയായി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇതില്‍ ശിശുപാലന്‍ സംഭവസ്ഥലത്തും ഉദയകുമാര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

National

പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • 16th November 2024
  • 0 Comments

ബെംഗളൂരു: അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു. ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീലുകള്‍ കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാര്‍ മകനെ പൊതിരെ തല്ലി. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ […]

Kerala kerala

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു;അത്തോളിയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; യുവാവിനെതിരെ കേസ്

  • 15th November 2024
  • 0 Comments

കോഴിക്കോട്: അത്തോളിയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. പേരാമ്പ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കുടക്കല്ല് സ്വദേശി മഷ്ഹൂദ് ആണ് ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയായ യുവതിയെ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തോളി സഹകരണ ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ മഷ്ഹൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു.

Kerala kerala

വയനാട്ടില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലപ്പെടുത്തി; 28 കാരന്‍ കസ്റ്റഡിയില്‍

  • 9th November 2024
  • 0 Comments

കല്‍പ്പറ്റ:വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലപ്പെടുത്തി.സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്. പ്രതിക്ക് മാനസിക അ്വാസ്ഥ്യമുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

kerala Kerala Local Trending

പന്തീരാങ്കാവില്‍ വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്; മരുമകന്‍ പിടിയില്‍; കൊലപ്പെടുത്തിയത് മുഖത്ത് തലയണ അമര്‍ത്തി

  • 7th November 2024
  • 0 Comments

കോഴിക്കോട്: പന്തീരാങ്കാവില്‍ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവണ്ണൂര്‍ സ്വദേശി കെ പി അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്മാബിയെ മരുമകന്‍ മുഖത്തു തലയണ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അസ്മാബിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നു. ഈ സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദിനെ പൊലീസ് […]

National

മൂന്നു വയസുകാരിയെ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു; കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍ കുഴിച്ചിട്ടു

  • 2nd November 2024
  • 0 Comments

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ മൂന്നു വയസുകാരിയെ ബന്ധുവായ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വയലില്‍ കുഴിച്ചിടുകയും ചെയ്തു. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവിനോടൊപ്പമാണെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് സൂപ്രണ്ട്. എല്‍. സുബ്ബരായുഡു പറഞ്ഞു.”സംശയാസ്പദമായ രീതിയിലാണ് ഇയാള്‍ […]

National

കാണാതായ സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി

  • 31st October 2024
  • 0 Comments

ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ രണ്ടുദിവസം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. അനിത ചൗധരി (50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അനിത ബ്യൂട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബ്യൂട്ടി പാര്‍ലര്‍ അടച്ച അനിത രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അനിതയുടെ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു കടയില്‍ ജോലി ചെയ്യുന്ന […]

kerala Kerala

സഹോദരനെ മര്‍ദിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; നാലു പേര്‍ പിടിയില്‍

  • 28th October 2024
  • 0 Comments

കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു . കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്( 35) ആണ് മരിച്ചത്. നവാസിന്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാന്‍ എത്തിയപ്പോഴാണ് നവാസിന് കുത്തേറ്റത്. ഇന്നലെ രാത്രി ആയിരുന്നു ആക്രമണം. സംഭവത്തില്‍ ഒന്നാംപ്രതി വെളിച്ചിക്കാല ശാന്തിപുരം സ്വദേശി സദ്ദാം ഉള്‍പ്പെടെ നാലു പ്രതികള്‍ പിടിയിലായിട്ടുണ്ട്. സദ്ദാം ആണ് നവാസിനെ കുത്തിയത്.

error: Protected Content !!