വയനാട് : സംസ്ഥാനത്ത് കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കടുപ്പിച്ച് വയനാട് ജില്ല. പ്രദേശത്ത് പൊതു ഇടത്തിൽ മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴ നൽകാനാണ് പുതിയ തീരുമാനം. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണം ലംഘിക്കുന്ന പിഴ അടച്ചില്ലായെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസുടുക്കാനും തീരുമാനം. 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും തുടങ്ങി ആവിശ്യ സേവനം നടത്തുന്ന മുഴുവൻ ആളുകളും ആവിശ്യത്തിനായി നിരത്തിലറങ്ങുന്ന ജനങ്ങളും മാസ്ക് ധരിക്കണമെന്ന് പോലീസ് മേധാവി അറിയിച്ചു. കടകളിൽ സോപ്പോ സാനിറ്റൈസറോ വച്ചില്ലെങ്കിൽ 1000 രൂപ പിഴ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു.

