കോഴിക്കോട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് 1116 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,178 ആയി. 1680 പേരാണ് നിരീക്ഷണത്തില്‍ ബാക്കിയുള്ളത്. ഇന്ന് പുതുതായി വന്ന 17 പേര് ഉള്‍പ്പെടെ ആകെ 48 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ജില്ലയില്‍ ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ ആകെ 24 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ 6 ഇതര ജില്ലക്കാര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 11 കോഴിക്കോട് സ്വദേശികളും 4 ഇതര ജില്ലക്കാരും ഉള്‍പ്പെടെ ആകെ 15 പേര് രോഗമുക്തരായി. ഒരു കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ ആകെ 14 പേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്.
ഇന്ന് 15 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 786 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 761 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 731 എണ്ണം നെഗറ്റീവ് ആണ്. 25 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

