Kerala kerala kerala politics

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തത്വാധിഷ്ടിതമായി ഒന്നിക്കണമെന്ന് ബിനോയ് വിശ്വം

ചേര്‍ത്തല: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ഐക്യം വൈകരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും ബി.ജെ.പിയും ആര്‍.എസ്.എസും പിടിമുറുക്കുന്ന ഇന്ത്യയില്‍ സി.പി.ഐ-സി.പി.എം ഐക്യം ആവശ്യമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ചേര്‍ത്തലയില്‍ സി. അച്യുതമേനോന്‍ പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടിയിലാണ് സി.പി.ഐ-സി.പി.എം ഐക്യത്തെ കുറിച്ച് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയത്. ഭാവിയേപ്പറ്റി പറയുമ്പോഴെങ്കിലും ഐക്യത്തെ ലക്ഷ്യമായി പ്രഖ്യാപിക്കാന്‍ കാലമായെന്നാണ് സി.പി.ഐയുടെ കാഴ്ചപ്പാട്. നാളെ ഒന്നാകണമെന്നല്ല പറയുന്നത്. എന്നാല്‍, ആ ലക്ഷ്യം പ്രഖ്യാപിക്കാന്‍ കാലമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ലയനം എന്ന ആശയമല്ല മുന്നോട്ടുവെക്കുന്നത്. ലയനം എന്നത് രാഷ്ട്രീയ വാക്കല്ല. ലയനം എന്നത് ഒരു പൈങ്കിളി പദമാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ടിത പുനരേകീരണമാണ് സി.പി.ഐ മുന്നോട്ടുവെക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!