
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും വിദര്‍ഭയും തമ്മിലുള്ള മത്സരം തുടരുന്നു. രണ്ടാംദിനം ആരംഭത്തില്‍ ഡാനിഷ് മാലേവറിന്റെ വ്യക്തിഗത സ്കോർ 150 കടന്നു. 92 ഓവര്‍ പിന്നിടുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. സെഞ്ചുറിയുമായി മാലേവറും (152), 17 റണ്‍സോടെ താക്കൂറും ബാറ്റിങ് തുടരുന്നു.നേരത്തെ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെച്ച് കേരള ബൗളർമാർ നന്നായി പന്തെറിഞ്ഞു. ഒരു ഘട്ടത്തിൽ വിദർഭ മൂന്നിന് 24 എന്ന് തകർന്നിരുന്നു. പാർഥ് രേഖാഡെ പൂജ്യം, ധ്രുവ് ഷോറെ 35 പന്തിൽ 16, സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയ ദർശൻ നൽകാണ്ഡെ 21 പന്തിൽ ഒന്ന് എന്നിവരാണ് വിദർഭ നിരയിൽ പുറത്തായത്. എന്നാൽ നാലാം വിക്കറ്റിൽ മാലേവാറും കരുണും ഒത്തുചേർന്നതോടെ വിദർഭ പിടിമുറുക്കി.