National

ഡല്‍ഹിയില്‍ സംഘര്‍ഷം; മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാര്‍ച്ച് പൊലീസ് തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

പ്രകടനത്തിന് അനുമതിയില്ലെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് കൂട്ടാക്കാതെയാണ് ആംആദ്മി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്. തുഗ്ലക് റോഡ്, സഫ്ദര്‍ജങ് റോഡ്, കമാല്‍ അത്താതുര്‍ക്ക് മാര്‍ഗ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും ട്രാഫിക് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഡല്‍ഹി മദ്യനയത്തില്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!