News

നേപ്പാളില്‍ മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് വ്യാപരി വ്യവസായി ഏകോപന സമിതി

കുന്ദമംഗലം;നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കുന്ദമംഗലം സ്വദേശി രഞ്ജിത്തിനും കുടുംബത്തിനും ആദരമര്‍പ്പിച്ചുകൊണ്ട് വ്യാപാര വ്യവസായി ഏപന സമിതി ഒരു മണിക്കൂര്‍ നേരം കടകള്‍ അടച്ചിടും.

കുന്ദമംഗലം ടൗണില്‍ (UP School മുതല്‍ മുക്കം റോഡ് ജംഗ്ഷന്‍ വരേ) വൈകുന്നേരം 4 മണി മുതല്‍ 5 മണി വരേ (കുന്ദമംഗലത്ത് പൊതുദര്‍ശനത്തിന് വെക്കുന്ന സമയം) ആണ് കടകള്‍ അടച്ചിടുക.

വൈകീട്ട് മൃതശരീരങ്ങള്‍ കുന്ദമംഗലം സാംസ്‌കാരിക നിലയത്തിന് സമീപമുള്ള പൊതു സ്റ്റേജില്‍ ആണ് പൊതുദര്‍ശനത്തിന് വെക്കുക.

കരിപ്പൂര്‍ നിന്ന് നേരെ മൊകവൂര്‍ എത്തിച്ച ശേഷമാണ് മൃതദേഹങ്ങള്‍ കുന്ദമംഗലത്തേക്ക് കൊണ്ടുവരുക. റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ബുധനാഴ്ച തന്നെ ഡല്‍ഹി വഴി നാട്ടിലേക്ക് മടങ്ങിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!