Sports

ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍; ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പ്പിച്ചു

വനിതാ ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പ്പിച്ചു. അര്‍ധ സെഞ്ചുറി നേടിയ ഷെഫാലി വര്‍മയും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയുമാണ് ഇന്ത്യന്‍ ജയത്തിന് കരുത്തായത്. 40 പന്തില്‍ 64 റണ്‍സാണ് ഷെഫാലി നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ സ്മൃതി മന്ദാനയെ നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഷെഫാലി വര്‍മയും പ്രതിക റാവലും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 100 റണ്‍സ് നേടുന്നതിന് മുന്‍പ് ഷെഫാലിയേയും നഷ്ടപ്പെട്ടു. 28 പന്തില്‍ 24 റണ്‍സോടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നിന്നു.

150 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!