Local

ഭക്ഷ്യ സുരക്ഷാ ഓഫീസ് കുന്ദമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു

ഭക്ഷ്യ സുരക്ഷാ ഓഫീസ് കുന്ദമംഗലം മേഖലാ കേന്ദ്രം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലത്ത് സ്ഥലം ലഭിക്കാതിരുന്നതിനാല്‍ മുതലക്കുളം ജില്ലാ ഓഫീസിനോട് ചേര്‍ന്നായിരുന്നു ഇതുവരെ ഈ ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.

കുന്ദമംഗലം നിയോജകണ്ഡലത്തിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായിരുന്ന പ്രയാസം ഈ ഓഫീസ് കുന്ദമംഗലത്തേക്ക് മാറ്റിയതോടെ പരിഹരിക്കപ്പെട്ടിരിക്കയാണ്. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയെന്ന ഉദ്ധേശത്തോടെ ഭക്ഷ്യ വസുതുക്കളുമായി ബന്ധപ്പെട്ട ലൈസന്‍സ് ലഭ്യമാക്കല്‍, പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ഓഫീസ് കേന്ദ്രീകരിച്ച് നടത്തുക.

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുന്ദമംഗലം, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ എന്നീ ആറ് പഞ്ചായത്തുകളാണ് ഈ ഓഫീസിന്റെ പരിധിയില്‍ വരുന്നത്. സുരക്ഷിതമായ ഭക്ഷ്യ വസ്തുക്കളാണ് ലഭ്യമാക്കപെടുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പരാതികള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്ന് എം.എല്‍.എ പറഞ്ഞു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഡോ. ജോസഫ് കുര്യാക്കോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ ജൗഹര്‍, പൗര സമിതി പ്രതിനിധി എം.വിശ്വനാഥന്‍ നായര്‍ സംസാരിച്ചു.

കുന്ദമംഗലം മേഖലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ എ.പി അനു ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ഏലിയാമ്മ സ്വാഗതവും തിരുവമ്പാടി മേഖലാ ഓഫീസര്‍ രഞ്ജിത്ത് പി ഗോപി നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!