സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് ഹര്‍ത്താല്‍ നടത്തുന്നത്. കോഴിക്കോട് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ്സുകള്‍ ഒടുന്നിലല്. കടകളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അക്രമമുണ്ടായി. കോഴിക്കോട് ആര്യഭവന് ഹോട്ടലും സാഗര്ഡ ഹോട്ടലും തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചു. നൂറോളം പേര് കരുതല്‍ തടങ്കലിലാണ്. കോഴിക്കോട് മാത്രമായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനിലും നിന്നവരെ പോലീസ് സ്ഥലത്തെത്തിക്കുകയാണ്. വയനാട്ടിലും പാലക്കാടുംബസ്സുകള്ക്കെതിരെ കല്ലേറുണ്ടായി