News

കുന്ദമംഗലം കോടതി റോഡിന് 4.10 ലക്ഷത്തിന്റെ ഭരണാനുമതി

നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി നടത്തുന്നതിന് 4.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷത്തിന് ഡിസംബര്‍ 24 ന് ഹൈക്കോടതി ജസ്റ്റിസ് എ.എം ശഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭം കുറിക്കും.
കുന്ദമംഗലത്ത് പോലീസ് സ്റ്റേഷനും കോടതിയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എം.എല്‍.എയുടെ നിയോജകണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.3 കോടി രൂപ ചെലവില്‍ പോലീസ് സ്റ്റേഷന് വേണ്ടി നിര്‍മ്മിച്ചു വരുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോഴുള്ള കെട്ടിടം കോടതിക്ക് മാത്രമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ഒരു നൂറ്റാണ്ട് പഴക്കമുള്ള കുന്ദമംഗലം കോടതി കെട്ടിടത്തിന്റെ പൈതൃകം സംരക്ഷിച്ചുകൊണ്ട് ആയത് നവീകരിക്കുന്നതിന് 1 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആയതിന് ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എം.എല്‍.എ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!