National

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീടിന് മുകളിൽ വീണു: രണ്ട് മരണം

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീണ് രണ്ട് പ്രദേശവാസികള്‍ മരിച്ചു. ഹനുമാന്‍ഗഢിലെ ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സൂറത്ത്ഗഡില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഹനുമാന്‍ഗഢിലെ ബഹ്ലോല്‍നഗറിലെ വീടിനു മുകളിലാണ് വിമാനം തകര്‍ന്നുവീണത്. പ്രദേശവാസികളായ രണ്ട് പേരാണ് മരിച്ചതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് എസ്പി സുധീര്‍ ചൗധരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ജനുവരിയില്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ പരിശീലനത്തിനിടെ ഐഎഎഫിന്റെ സുഖോയില്‍ എസ്യു 30, മിറാഷ് 2000 എന്നീ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്ന് ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയിലും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്പൂരിലുമാണ് തകര്‍ന്നുവീണത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!