Kerala News

സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്;വിവാദങ്ങളോട് പ്രതികരിക്കാതെ ഇപി ജയരാജൻ

ഇ.പി. ജയരാജനെതിരായ സാമ്പത്തികാരോപണത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെ നിർണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും..യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കും.രണ്ട് മാസത്തിന് ശേഷമാണ് ഇ പി ജയരാജന്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയമന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചേക്കും.തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയിലൊതുക്കുകയാണ് ചെയ്തത്. ആരോപണങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഒരു പരസ്യപ്രതികരണത്തിനും അദ്ദേഹം തയ്യാറായിട്ടില്ല.ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജന്റെ ആരോപണം സിപിഎമ്മിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ആരോപണം എഴുതി നൽകിയാൽ പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞെങ്കിലും പി ജയരാജൻ ഇതുവരെയും പരാതി നൽകിയിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!