News

എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കുംഡിസംബറോടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍; മന്ത്രി എ.സി മൊയ്തീന്‍

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഡിസംബറോടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മാവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മികച്ച സംവിധാനങ്ങള്‍ വരികയാണ്. ഇത് കഴിഞ്ഞ കുറച്ച് കാലമായി കൈവരിച്ച നേട്ടങ്ങളുടെ ഭാഗമാണ്. മാലിന്യ സംസ്‌കരണ രംഗത്തും ഉദ്പ്പാദന രംഗത്തും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്ന മേഖലയിലുമടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് നല്ല ഇടപെടലുകളാണ് ഉണ്ടാകുന്നത്. ആസൂത്രണ പ്രക്രിയയിലും രാജ്യത്തിന്റെ നാനാതരത്തിലുള്ള വികസന കാര്യങ്ങളിലും പ്രാദേശിക സര്‍ക്കാറുകള്‍ എന്ന നിലക്ക് ഗ്രാമപഞ്ചായത്തുകള്‍ വലിയ ചുമതലകളാണ് നിര്‍വഹിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചില സാമ്പത്തിക പ്രയാസങ്ങളുണ്ടായിട്ടുണ്ട്. ഇതിനൊരു കാരണം കഴിഞ്ഞ രണ്ടു മാസത്തെ ജിഎസ്ടി വിഹിതം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയിട്ടില്ല. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കഴിഞ്ഞ വര്‍ഷം 21,000 കോടിയായിരുന്നു. ഇതില്‍ 6000 കോടിയാണ് ഈ വര്‍ഷം വെട്ടിക്കുറച്ചത്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള അടിയന്തര നടപടികളുണ്ടാകും. മറ്റെല്ലാ വകുപ്പുകളേക്കാളുപരി തദ്ദേശ സ്വയംഭരണ വകുപ്പിനോട് നീതിപൂര്‍വമായ സമീപനമായിരിക്കും സര്‍ക്കാറിന്റേതെന്ന് നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എ സി മൊയ്തീന്‍ പറഞ്ഞു.


പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളെ ആദരിക്കല്‍ എം കെ രാഘവനും ഐഎസ്ഒ പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും നിര്‍വഹിച്ചു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, രമ്യ ഹരിദാസ് എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ രംഗങ്ങളിലെ പ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങള്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വാസന്തി വിജയന്‍, കെ ഉസ്മാന്‍, കവിതാഭായ് എന്നിവര്‍ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രയില്‍, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ വി ശാന്ത, മുന്‍ എംഎല്‍എ യു സി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ എം അപ്പുകുഞ്ഞന്‍, സുഷമ, വിവിധ ജനപ്രതിനിധികള്‍, രാഷ്ടട്രീയ പാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സി മുനീരത്ത് ടീച്ചര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വളപ്പില്‍ റസാക്ക് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!