Trending

കർഷക സംഘം ജില്ലാ സമ്മേളനത്തിന് കുന്നമംഗലത്ത് ആവേശോജ്വല തുടക്കം

കുന്നമംഗലം: കേരള കർഷകസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കുന്നമംഗലത്ത് ആവേശോജ്വല തുടക്കം. ജില്ലാ പ്രസിഡണ്ട് കെ പി കുഞ്ഞഹമ്മദ്കുട്ടി സമ്മേളന നഗരിയിൽ പതാക ഉയർത്തി . തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ടി പി ബാലകൃഷ്ണൻ നായർ നഗറി ( ശ്രീപത്മം ഓഡിറ്റോറിയം) ൽ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ പി കുഞ്ഞഹമ്മദ്കുട്ടി അധ്യക്ഷനായി. ബാബു പറശേരി രക്തസാക്ഷി പ്രമേയവും എം മെഹബൂബ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോർജ് എം തോമസ് എംഎൽഎ കൺവീനറായി പ്രമേയ കമ്മിറ്റിയേയും സി ഭാസ്ക്കരൻ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയേയും എം ഷാജു കൺവീനറായി മിനുട്സ് കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു . ജില്ലാ എക്സിക്യൂട്ടീവ് സ്റ്റിയറിംങ്ങ് കമ്മിറ്റിയായി പ്രവർത്തിക്കും. ജില്ലാ സെക്രട്ടറി പി വിശ്വൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡണ്ട് ജോർജ് മാത്യു സംഘടനാ റിപ്പോർട്ടും ട്രഷറർ എം മെഹബൂബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ബേബി ജോൺ, പി എൻ ഇസ്മയിൽ എന്നിവർ സംസാരിച്ചു . കർഷക ക്ഷേമനിധി നിയമം പാസാക്കിയ എൽഡിഎഫ്  സർക്കാരിനെ അഭിനന്ദിക്കുന്ന പ്രമേയം ജോർജ് എം തോമസ് എംഎൽഎ അവതരിപ്പിച്ചു . സ്വാഗത സംഘം ചെയർമാൻ ഇ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ തുടരും. ഞായറാഴ്ച വൈകീട്ട് നാലിന് എം കേളപ്പൻ നഗറിൽ കർഷകരുടെ പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകീട്ട് അഞ്ചിന് വൈദ്യുതി മന്ത്രി എം എം മണി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും . കെ എൻ ബാലഗോപാൽ , ബേബി ജോൺ, പി മോഹനൻ എന്നിവർ സംസാരിക്കും . പൊതു പ്രകടനം സിന്ധു തിയ്യറ്ററിന് സമീപം കേന്ദ്രീകരിച്ച് പൊതുസമ്മേളന നഗരിയായ കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!